WHEN THE BIRD BECAME A WAVE... | Documentary on Filmmaker Kumar Shahani | The AIDEM

WHEN THE BIRD BECAME A WAVE Documentary / 72’ / 2014 സംവിധാനം: എം.ആര്‍ രാജന്‍ പ്രശസ്ത ചലച്ചിത്രസംവിധായകനായ കുമാര്‍ സാഹ്നി ഓർമ്മയായി. അദ്ദേഹത്തെക്കുറിച്ച് പ്രശസ്ത ഡോക്കുമെന്ററി സംവിധായകൻ എം.ആർ രാജൻ സംവിധാനം ചെയ്തതാണീ ചിത്രം. ഒരു യാത്രാചിത്രമാണിത്. കേരളത്തിലൂടെയുള്ള ഈ യാത്ര 2010 മുതല്‍ നാല് വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വി. ശശികുമാറിന്റെതാണ് തിരക്കഥ. വൈയക്തികവും വികാരപരവുമായ ഒരു ശൈലി പിന്തുടരുന്ന ഈ ചിത്രത്തില്‍ കുമാര്‍ സാഹ്നി, ചരിത്രം, സിനിമ, സംഗീതം, രംഗകലകള്‍, രാഷ്ട്രീയം, ദേശീയവും അന്തര്‍ദ്ദേശീയവുമായ പൌരാണിക വാണിജ്യ ബന്ധങ്ങള്‍, വിപണിയുടെ വളര്‍ച്ച, തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ദാര്‍ശനികമായ ചോദ്യങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും മനുഷ്യന്റെ അതിജീവനം പരിശോധിക്കപ്പെടുന്നു. സൈനിക വ്യവസായ ശ്രംഖലകള്‍ക്കെതിരെ ജ്ഞാനവും വ്യവസ്ഥിതിയുടെ തീട്ടൂരങ്ങള്‍ക്കെതിരെ സര്‍ഗ്ഗാത്മകതയും എന്ന നിലപാട് സംവാദവും ചര്‍ച്ചയുമായി അവതരിപ്പിക്കപ്പെടുന്നു. ’മായാദര്‍പ്പണ്‍’, ’തരംഗ്’, ’ഖയാല്‍ ഗാഥ’, ’കസ്ബ’, ’ഭാവാന്തരന’, ’ചാര്‍ അധ്യായ്’ തുടങ്ങിയ പതിനേഴ് ചിത്രങ്ങളുടെ സംവിധായകനായ കുമാര്‍ സാഹ്നി, പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാരചനയും സംവിധാനവും പഠിച്ചിറങ്ങിയ ശേഷം ഫ്രാന്‍സിലെ പ്രശസ്ത ചലച്ചിത്ര പഠനകേന്ദ്രമായ ഇഡ്ഹെക്കി-ല്‍ (IDHEC) ചേര്‍ന്ന്‍ ചലച്ചിത്ര പഠനം തുടര്‍ന്നു. പ്രശസ്ത ചലച്ചിത്രകാരനായ റോബര്‍ട്ട്‌ ബ്രസന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സാഹ്നിയുടെ അധ്യാപകരായിരുന്നു, ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്കും മാര്‍ക&
Back to Top